Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunday Deepoika

Sunday Feature

മഹാത്മജിയുടെ പാവനസ്മരണ‍യിൽ പോർബന്തറിലെ കീർത്തി മന്ദിർ

1869 ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​ന് മ​ഹാ​ത്മാഗാ​ന്ധി ജ​നി​ച്ചു​വീ​ണ പോ​ര്‍​ബ​ന്തറി​ലെ വീ​ടും അ​ദ്ദേ​ഹം ത​ന്‍റെ ആ​ത്മീ​യ ജീ​വി​ത​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക​ഭാ​ഗം ജീ​വി​ച്ച അ​ഹ​മ്മ​ദബാ​ദി​ലെ സ​ബ​ര്‍​മ​തി ആ​ശ്ര​മ​വും ത​മ്മി​ല്‍ ഏ​ക​ദേ​ശം 400 കി​ലോ​മീ​റ്റ​റു​ക​ളു​ടെ ദൂ​ര​മു​ണ്ട്. എ​ന്നാ​ല്‍ ഗു​ജ​റാ​ത്തി​ലെ പോ​ര്‍​ബ​ന്തറി​ൽ ഗാ​ന്ധി​ജി​യു​ടെ വീ​ടും സ​ബ​ര്‍​ബ​തി ന​ദി​ക്ക​ര​യ്ക്ക് അ​ടു​ത്ത് അ​ദ്ദേ​ഹം വ​സി​ച്ചി​രു​ന്ന ല​ളി​ത​മാ​യ ആ​ശ്ര​മ​വും ത​മ്മി​ലു​ള്ള ദൂ​ര​മാ​ണ് മോ​ഹ​ന്‍​ദാ​സ് ക​രം​ച​ന്ദ് ഗാ​ന്ധി​യി​ല്‍​നി​ന്ന് മ​ഹാ​ത്മാ ഗാ​ന്ധി​യി​ലേ​ക്കു​ള്ള ദൂ​രം. ​മ​ഹാ​ത്മാ​വി​ന്‍റെ ജീ​വി​ത​യാ​ത്ര​യു​ടെ ആ​രം​ഭ​വ​ര്‍​ഷ​ങ്ങ​ള്‍ ദൃ​ശ്യ​മാ​ക്കു​ന്ന​താ​ണ് പോ​ര്‍​ബ​നന്തറി​ലെ ‘കീ​ര്‍​ത്തി​ മ​ന്ദി​ര്‍’ എ​ന്ന ച​രി​ത്ര​മ​ന്ദി​രം.​സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ അ​നേ​കം പേ​ർ മ​ഹാ​ത്മ​ജി​യു​ടെ ജ​ൻ​മ​ഭ​വ​നം സ​ന്ദ​ർ​ശി​ക്കാ​ൻ ദി​വ​സേ​ന ഇവിടെ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

രാ​ഷ്‌​ട്ര​പി​താ​വാ​യ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്മ​ര​ണ നി​ല​നി​ർ‌​ത്താ​ൻ നി​ര്‍​മി​ച്ച കീ​ര്‍​ത്തി മ​ന്ദി​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ തീ​ര​ദേ​ശ​ത്തെ ചെ​റി​യ ന​ഗ​ര​മാ​യ പോ​ര്‍​ബ​ന്തറി​ലാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വ​ച്ച സ​ത്യ​ത്തി​ന്‍റെ​യും അ​ഹിം​സ​യു​ടെ​യും കീ​ര്‍​ത്തി വി​ളി​ച്ചോ​തു​ന്ന​താ​ണ് ഈ ​സ്മാ​ര​കം. 1869ല്‍ ​മോ​ഹ​ൻ​ദാ​സ് ഗാ​ന്ധി ജ​നി​ച്ച പൂ​ര്‍​വി​കഭ​വ​നം കീ​ര്‍​ത്തി​ മ​ന്ദി​ര്‍ എ​ന്ന വ​ലി​യ മൂ​ന്നുനി​ല കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​നു​ള്ളി​ലാ​ണ് സ്ഥി​തി​ ചെ​യ്യു​ന്ന​ത്.

ഒ​രു മൂ​ന്നു​നി​ല മാ​ളി​ക​യി​ലാ​ണ് ഗാ​ന്ധി​ജി ജ​നി​ച്ച​തെ​ന്ന വ​സ്തു​ത അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ച​രി​ത്ര​ത്തി​ന്‍റെ പൈ​തൃ​ക​ത്തി​ലേ​ക്കും വെ​ളി​ച്ചം വീ​ശു​ന്നു​ണ്ട്. ഗാ​ന്ധി​ജി​യു​ടെ മു​തു​മു​ത്ത​ച്ഛ​നാ​യ ഹ​ര്‍​ജീ​വ​ന്‍ രാ​ഖി​ദാ​സ് ഗാ​ന്ധി 1777ല്‍ ​മാ​ന്‍​ബാ​യി ഗം​ഗാ​ജി മേ​ത്ത​യി​ല്‍നി​ന്ന് വാ​ങ്ങി​യ​താ​ണ് ഈ ​വ​സ​തി. പോ​ര്‍​ബ​ന്തറി​ലെ ജേ​ത്വാ രാ​ജ്പു​ത് ച​ക്ര​വ​ര്‍​ത്തി​മാ​രു​ടെ പ്ര​ധാ​ന​മ​ന്ത്രി (ദി​വാ​ന്‍)​മാ​രാ​യി​രു​ന്നു മ​ഹാ​ത്മ​ജി‍​യു​ടെ പി​താ​മ​ഹ​ൻ​മാ​ർ.

അ​സ​മ​ത്വ​ത്തി​ന്‍റെ ആ കാ​ല​ഘ​ട്ട​ത്തി​ല്‍ സാ​മൂ​ഹ്യ​ശ്രേ​ണി​യി​ല്‍ ഉ​ന്ന​തപ​ദ​വി പു​ല​ര്‍​ത്തി​യി​രു​ന്ന കു​ടും​ബ​ത്തി​ലാ​ണ് ഗാ​ന്ധി​ജി ജ​നി​ച്ചതെ​ന്ന​ത് ഈ ​മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​റ്റ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴാ​ണ് മ​ന​സി​ലാ​കു​ക. ഗാ​ന്ധി​ജി ജ​നി​ച്ച മു​റി​യി​ലൂ​ടെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ര്‍​മ​ക​ളി​ലൂ​ടെ​യു​മു​ള്ള യാ​ത്ര നമ്മുടെ രാ​ഷ്‌​ട്ര​ത്തി​ന്‍റെ പി​താ​വാ​യ നേ​താ​വി​ന്‍റെ ബാ​ല്യം വെ​ളി​വാ​ക്കു​ന്ന അ​പൂ​ര്‍​വ അ​വ​സ​രംകൂ​ടി​യാ​ണ്.

മാ​താ​വ് പു​ത്‌ലി ബാ​യി മോഹൻദാസ് ഗാ​ന്ധി​യെ പ്ര​സ​വി​ച്ച ഇ​ടം സ്വ​സ്തി​ക ചി​ഹ്നം കൊ​ണ്ട് അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പോ​ര്‍​ബ​ന്തറി​ലേ​ക്കു താ​മ​സം മാ​റു​ന്ന​തി​നു മു​ന്‍​പ് 1869 മു​ത​ല്‍ 1876 വ​രെ ബാ​ല്യ​ത്തി​ലെ ഏ​ഴു വ​ര്‍​ഷ​ങ്ങ​ള്‍ പോ​ര്‍​ബ​ന്തറി​ലാ​ണ് ഗാന്ധിജി ചെ​ല​വ​ഴി​ച്ച​ത്. ഇ​ടു​ങ്ങി​യ ത​ടി​പ്പ​ടി​യി​ലൂ​ടെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്ക്, പ്ര​ത്യേ​കി​ച്ച് ഗാ​ന്ധി​ജി​യു​ടെ വാ​യ​നാ​മു​റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം.

കീ​ർ​ത്തി​ മ​ന്ദി​റി​ലെ കാ​ഴ്ച​ക​ൾ‌

മൂ​ന്ന് നൂ​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള നി​ര്‍​മി​തി​യു​ടെ അ​ക​ത്തു​ള്ള ശാ​ന്ത​മാ​യ മു​റി​ക​ളും ഗാ​ന്ധിജി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ളും ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ ഫോ​ട്ടോ​ക​ളും കാ​ണാം. പോ​ര്‍​ബ​ന്തറി​ലെ ദി​വാ​ന്‍ കു​ടും​ബ​ത്തി​ല്‍​നി​ന്ന് സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലേ​ക്ക് ന​ട​ന്ന​ടു​ത്ത ഗാ​ന്ധി​ജി​യു​ടെ ശേ​ഷി​പ്പു​ക​ള്‍ കീ​ര്‍​ത്തി മ​ന്ദി​ര്‍ എ​ന്ന സ്മാ​ര​കമ​ന്ദി​ര​ത്തി​ന്‍റെ വി​വി​ധ മു​റി​ക​ളി​ലു​ണ്ട്.

കീ​ര്‍​ത്തി മ​ന്ദി​ര്‍ സ​മു​ച്ച​യം പൂ​ര്‍​ണ​മാ​യും ഗാ​ന്ധി​ജി​യു​ടെ ഓ​ര്‍​മ​ക​ള്‍ പേ​റു​ന്ന​വ​യാ​ണ്. ഹി​ന്ദു​ക്ഷേ​ത്ര​ത്തി​ന്‍റെ വാ​സ്തു​വി​ദ്യ​യി​ല്‍ പ​ണി​തി​ട്ടു​ള്ള വ​ലി​യ നി​ര്‍​മി​തി സ​മു​ച്ച​യ​ത്തി​നു മു​ന്നി​ലു​ണ്ട്. 79 അ​ടി ഉ​യ​ര​മു​ള്ള ക്ഷേ​ത്രം മ​ഹാ​ത്മാഗാ​ന്ധി​യു​ടെ 79 വ​ര്‍​ഷ​ത്തെ ജീ​വി​ത​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ജൈ​ന, ബു​ദ്ധ, പാ​ഴ്സി, ഹി​ന്ദു, മു​സ്‌ലിം, ക്രി​സ്ത്യ​ന്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ വാ​സ്തു​വി​ദ്യാ ഘ​ട​ക​ങ്ങ​ളും കീ​ര്‍​ത്തി മ​ന്ദി​റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് മ​ഹാ​ത്മാഗാ​ന്ധി​ക്ക് എ​ല്ലാ മ​ത​ങ്ങ​ളോ​ടു​മു​ണ്ടാ​യി​രു​ന്ന ആ​ദ​ര​വും സ്നേ​ഹ​വും സൂ​ചി​പ്പി​ക്കു​ന്നു.

ഗാ​ന്ധി​ജി​യു​ടെ അ​നു​മ​തി​യോ​ടെ സ്മാ​ര​കം

1944ല്‍ ​ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ മ​ഹാ​ത്മ​ജി​യെ ആ​ഗാ ഖാ​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍​നി​ന്ന് അ​വ​സാ​ന​മാ​യി മോ​ചി​പ്പി​ച്ച​പ്പോ​ള്‍, അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​സ്ഥ​ല​ത്ത് ഒ​രു സ്മാ​ര​കം നി​ര്‍​മി​ക്കാ​ന്‍ പോ​ര്‍​ബ​ന്ത​റി​ലെ ജ​ന​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി, അ​വി​ടെ താ​മ​സി​ച്ചി​രു​ന്ന ഗാ​ന്ധി കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍നി​ന്ന് ഈ ​വീ​ട് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ഗാ​ന്ധിജി രേ​ഖാ​മൂ​ലം സ​മ്മ​തം ന​ല്‍​കു​ക​യും ര​ജി​സ്ട്രേ​ഷ​ന്‍ രേ​ഖ​ക​ളി​ല്‍ ഒ​പ്പുവ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​രേ​ഖ​ ‍ കീ​ര്‍​ത്തി മ​ന്ദി​ര്‍ സ​മു​ച്ച​യ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

കീ​ര്‍​ത്തി മ​ന്ദി​റി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് മ​ഹാ​ത്മാ​ ഗാ​ന്ധി​യു​ടെ​യും ക​സ്തൂ​ര്‍​ബാ ഗാ​ന്ധി​യു​ടെ​യും യ​ഥാ​ര്‍​ഥ വ​ലു​പ്പ​ത്തി​ലു​ള്ള എ​ണ്ണ​ച്ചാ​യാ ചി​ത്ര​ങ്ങ​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്നു. ഗാ​ന്ധി​ജി​ക്ക് ത​ന്നെ​ത്ത​ന്നെ ഒ​രു ദൈ​വ​തു​ല്യ​നാ​യി ആ​രാ​ധി​ക്കു​ന്ന​ത് ഇ​ഷ്‌​ട​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ഇ​വി​ടെ പു​ഷ്പ​മാ​ല​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തെ​യും​ ആ​ശ​യ​ങ്ങ​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ​ത്യം, അ​ഹിം​സ എ​ന്നീ വാ​ക്കു​ക​ള്‍ അ​വ​രു​ടെ പാ​ദ​ങ്ങ​ള്‍​ക്ക് സ​മീ​പം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

1947ല്‍ ​പ്ര​മു​ഖ ഗാ​ന്ധി​യ​ന്‍ ദ​ര്‍​ബാ​ര്‍ ഗോ​പാ​ല്‍​ദാ​സ് ദേ​ശാ​യി​യാ​ണ് കീ​ര്‍​ത്തി മ​ന്ദി​റി​നു ത​റ​ക്ക​ല്ലി​ട്ട​ത്. മു​ഴു​വ​ന്‍ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യ​ത് പ്ര​മു​ഖ വ്യ​വ​സാ​യി​യും സം​രം​ഭ​ക​നു​മാ​യിരുന്ന ന​ഞ്ചി​ഭാ​യ് കാ​ളി​ദാ​സ് ആ​യി​രു​ന്നു. ഗാ​ന്ധി​ജി​യു​ടെ ത​റ​വാ​ടുവീ​ട് വാ​ങ്ങി​യ​തും കീ​ര്‍​ത്തി മ​ന്ദി​ര്‍ നി​ര്‍​മി​ച്ച​തും അ​ദ്ദേ​ഹ​മാ​ണ്. പോ​ര്‍​ബ​ന്ത​ര്‍ സ്വ​ദേ​ശി​യാ​യ പു​രു​ഷോ​ത്തം ​ഭാ​യ് മി​സ്ത്രി​യാ​യി​രു​ന്നു മന്ദിരത്തിന്‍റെ ശി​ല്പി. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ മൂ​ന്ന് മു​റി​ക​ളു​ണ്ട്: ഗാ​ന്ധി​ജി ജ​നി​ച്ച മു​റി, സ്വീ​ക​ര​ണ​മു​റി, അ​ടു​ക്ക​ള, ഭ​ക്ഷ​ണ​മു​റി എ​ന്നി​വ കാ​ണാം. താ​ഴ​ത്തെ നി​ല​യി​ല്‍തന്നെ മ്യൂ​സി​യം, സ്മാ​ര​കം, ലൈ​ബ്ര​റി എ​ന്നി​വയും സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. ഇ​വി​ടെ ‍ ഒ​രു ഫോ​ട്ടോ ഗാ​ല​റി​യു​മു​ണ്ട്.

കീ​ര്‍​ത്തി മ​ന്ദി​റി​നു​ള്ളി​ല്‍ ക​സ്തൂ​ര്‍​ബ മ​ഹി​ള ലൈ​ബ്ര​റി​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. മ​ഹാ​ത്മ​ജി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ച​ര്‍​ക്ക, ക​ണ്ണ​ട, ചെ​രുപ്പ്, ഇ​രി​പ്പി​ടം എ​ന്നി​വ മ്യൂ​സി​യ​ത്തി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. സ്മാ​ര​ക​ത്തി​ന്‍റെ നി​ര്‍​മാ​ണം ‍ 1950ല്‍ ​പൂ​ര്‍​ത്തി​യാ​യ​പ്പോ​ഴേ​ക്കും മ​ഹാ​ത്മാഗാ​ന്ധി വ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു. 1950 മേയ് 27ന് ​അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യ് പ​ട്ടേ​ല്‍ സ്മാ​ര​കം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ക​യും ചെ​യ്തു. കീ​ര്‍​ത്തി മ​ന്ദി​റി​നു സ​മീ​പം​ത​ന്നെ​യാ​ണ് ക​സ്തൂ​ര്‍​ബാ ഗാ​ന്ധി​യു​ടെ കു​ടും​ബ​വീ​ട് സ്ഥി​തി​ചെ​യ്യു​ന്ന​ത്.

Latest News

Corehub Up